Breaking News

Trending right now:
Description
 
Aug 07, 2018

മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു മൂന്നുപേര്‍ മരിച്ചു

image കൊച്ചി മുനമ്പം തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന്‌ പുലര്‍ച്ചെ മൂന്നോടെയാണ്‌ കൊച്ചി നാവിക തീരത്തുനിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ അപകടം സംഭവിച്ചത്‌. ഓഷ്യാന എന്ന മത്സ്യബന്ധനബോട്ടില്‍ കപ്പല്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ബോട്ട്‌ പൂര്‍ണമായും തകര്‍ന്നു. ബോട്ടില്‍ 15 തൊഴിലാളികളാണ്‌ ഉണ്ടായിരുന്നത്‌. 12 പേരെ ഒപ്പമുണ്ടായിരുന്ന ചെറുവള്ളക്കാരും ബോട്ടുകാരും രക്ഷിച്ചു. ഇവര്‍ക്ക്‌ കാര്യമായ പരുക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.