Breaking News

Trending right now:
Description
 
Aug 07, 2018

സഹായിക്കാമെന്നു അറിയിച്ച ആള്‍ ഫോണില്‍ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന്‌ വീട്ടമ്മയുടെ പരാതി

image ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട്‌ ജോലിക്കുപോകേണ്ടിവരുന്ന വീട്ടമ്മയുടെ ദുരവസ്ഥ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇവരെ സഹായിക്കാനെന്നു പറഞ്ഞു വിളിച്ച പ്രവാസി മലയാളി മോശമായി പെരുമാറിയെന്നു പരാതി. ഫോണില്‍ വിളച്ച ആള്‍ കുഞ്ഞിനെ കാണണമെന്നു പറഞ്ഞു. ഇതില്‍ അസ്വഭാവിക തോന്നാതിരുന്നതിനാല്‍ സമ്മതിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മയായ ബിന്ദുപറയുന്നു. പിന്നീടുവന്ന വാട്‌സാപ്പ്‌ വീഡിയോ കോളിലൂടെയാണ്‌ നഗ്നതാ പ്രദര്‍ശനം നടന്നത്‌. 966 505106788 എന്ന നമ്പരില്‍ വീഡിയോ കോള്‍ വന്നസമയത്ത്‌ മകള്‍ക്ക്‌ ഫിക്‌സ്‌ വന്ന സമയമായിരുന്നു. കുട്ടിയെ പരിചരിക്കുകയായിരുന്ന താന്‍ മൂത്തമകളോട്‌ ഫോണ്‍ എടുക്കാന്‍ നിര്‍ദേശിച്ചു. അവള്‍ ഫോണ്‍ എടുത്തതോടെ ഭയന്നു അമ്മയ്‌ക്കു നല്‍കി. നഗ്നതാ പ്രദര്‍ശനമാണെന്നു ബോധ്യംവന്നതോടെ വീഡിയോ കോള്‍ കട്ടുചെയ്യുകയും ചെയ്‌തു. പിന്നീട്‌ വാട്‌സാപ്പ്‌ ആപ്പില്‍ അശ്ലീല സന്ദേശങ്ങളും വന്നു. നിത്യവൃത്തിക്കു ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിനും ഓട്ടിസം ബാധിച്ച കുട്ടിയുടെ അവസ്ഥ മനസിലാക്കിയും ഒട്ടേറെപ്പേര്‍ സഹായവാഗ്‌ദാനങ്ങളുമായി എത്തുമ്പോഴാണ്‌ ഇത്തരത്തിലൊരു മാനസിക പീഡനം ഈ അമ്മയ്‌ക്ക്‌ നേരിടേണ്ടിവന്നത്‌. പ്രവാസി മലയാളിയുടെ ഫോണ്‍ നമ്പരും സ്‌ക്രീന്‍ ഷോട്ടുമുള്‍പ്പെടെ ബിന്ദു പൊലീസില്‍ പരാതി നല്‍കി.