Breaking News

Trending right now:
Description
 
Aug 07, 2018

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍.കെ.ധവാന്‍ അന്തരിച്ചു

image മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തരില്‍ ഒരാളും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ആര്‍.കെ.ധവാന്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ന്യൂഡല്‍ഹിയിലെ ബിഎസ്‌ കാപുര്‍ ആശുപത്രിയില്‍ തിങ്കളാഴ്‌ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. മുന്‍ രാജ്യസഭാ എംപിയാണ്‌. 1962-ല്‍ ഇന്ദിരാഗാന്ധിയുടെ പഴ്‌സണല്‍ അസിസ്റ്റന്റായിട്ടാണ്‌ ധവാന്‍ രാഷ്ട്രിയത്തിലെത്തുന്നത്‌. 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നതുവരെ പഴ്‌സണല്‍ അസിസ്റ്റന്റ്‌ പദവിയില്‍തന്നെ തുടര്‍ന്നു. 1975-77കാലത്ത്‌ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ സമയത്തും ധവാന്‍ പ്രധാനമന്ത്രിക്കൊപ്പം തുടര്‍ന്നു. ധവാന്റെ മരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളും മുന്‍ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജിയും അനുശോചിച്ചു.