Breaking News

Trending right now:
Description
 
Aug 07, 2018

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

image തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. കരുണാനിധിയുടെ ആരോഗ്യനില മോശമായെന്നും പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നും വ്യക്തമാക്കി ചെന്നൈ കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലായിട്ടില്ല. പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റില്‍ പറയുന്നു. തൊണ്ണൂറ്റിനാലുകാരനായ കരുണാനിധിയെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരുകയാണ്‌. ജൂലൈ 28നാണ്‌ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ കരുണാനിധിയെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. കുറച്ചുദിവസത്തെ ചികിത്സകള്‍ക്കുശേഷം കരുണാനിധിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരാണ്‌ ആശുപത്രിയിലേക്ക്‌ എത്തുന്നത്‌.