Breaking News

Trending right now:
Description
 
Aug 06, 2018

കാസര്‍ഗോട്ട്‌ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

image കാസര്‍ഗോഡ്‌ മഞ്ചേശ്വരത്ത്‌ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ (25) ബൈക്കിലെത്തിയ സംഘം കുത്തിക്കൊന്നു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ്‌നഗര്‍ സ്വദേശിയാണ്‌. ആക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസ്‌ ആണെന്നു സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഹര്‍ത്താലിന്‌ സിപിഎം ആഹ്വാനം ചെയ്‌തു. ഞായറാഴ്‌ച രാത്രി പതിനൊന്നോടെയാണ്‌ കൊലപാതകം നടന്നത്‌. ബൈക്കിലെത്തിയ മൂന്നുപേരാണ്‌ ആക്രമണം നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. രക്തംവാര്‍ന്നുകിടന്ന സിദ്ദിഖിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഖത്തറില്‍ ജോലിയുള്ള സിദ്ദിഖ്‌ ഏതാനും ദിവസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അശ്വദ്‌ എന്നയാളാണ്‌ കുത്തിയതെന്നാണ്‌ പൊലീസിന്‌ ലഭിച്ചവിവരം. മറ്റുപ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്‌. പ്രതികള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്ത്‌ സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്ത്‌ ക്യാംപ്‌ ചെയ്യുന്നുണ്ട്‌.