Breaking News

Trending right now:
Description
 
Aug 06, 2018

കേരളത്തിലെത്തിയ രാഷ്ട്രപതി ചൊവ്വാഴ്‌ച ഡല്‍ഹിക്കു പറക്കും

image കേരളത്തില്‍ സന്ദര്‍ശനത്തിന്‌ എത്തിയ രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ്‌ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ കൊച്ചിയില്‍നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക്‌ തിരിക്കും. ഇന്നലെ വൈകിട്ട്‌ 4.30ന്‌ തിരുവനന്തപുരത്ത്‌ എത്തിയ രാഷ്ട്രപതിയേയും ഭാര്യ സവിതാ കോവിന്ദിനെയും ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്നു രാവിലെ നിയമസഭാ സമുച്ചയത്തിന്റ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങായ ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി രാഷ്ട്രപതി ഉദ്‌ഘാടനം ചെയ്‌തു. വൈകിട്ട്‌ 5.30ന്‌ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തും. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന്‌ ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌, മറ്റു ജഡ്‌ജിമാര്‍ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്‌ച നടത്തും. പിന്നീട്‌ തൃശൂര്‍ സെന്റ്‌തോമസ്‌ കോളജ്‌ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഗുരുവായൂരിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം തിരികെ കൊച്ചിയിലെത്തും. ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ ഡല്‍ഹിക്കു മടങ്ങും.