Breaking News

Trending right now:
Description
 
Aug 06, 2018

ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ മരിച്ചത്‌ 82 പേര്‍

image ഇന്തോനേഷ്യയിലെ ടൂറിസ്‌റ്റ്‌ മേഖലയായ ബാലി, ലോംബോക്‌ മേഖലകളില്‍ ഞായറാഴ്‌ച ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. നിരവധി പേര്‍ക്ക്‌ പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ലൊംബോക്കിന്റെ വടക്കന്‍തീരത്ത്‌ ഭൂനിരപ്പില്‍നിന്ന്‌ 15 കിലോമീറ്റര്‍ താഴ്‌ചയിലാണ്‌. രണ്ടുദ്വീപുകളിലെയും വിമാനത്താവളങ്ങള്‍ക്ക്‌ നിസാര കേടുപാടുകള്‍ ഉണ്ടായി. ഭൂകമ്പത്തെ തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചെങ്കിലും പിന്നീട്‌ പിന്‍വലിച്ചു.