Breaking News

Trending right now:
Description
 
Aug 06, 2018

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന ഇല്ലാതാകും: സ്വാമി അഗ്നിവേശ്‌

image അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം, ഭരണഘടന, സുതാര്യമായ തിരഞ്ഞെടുപ്പ്‌ എന്നിവ മറക്കേണ്ടിവരുമെന്നു പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്‌ തുരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ പാകുറില്‍ തന്നെ നടുറോഡില്‍ മര്‍ദിച്ചവര്‍, ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ആക്രമിക്കണമെന്നു വിളിച്ചുപറഞ്ഞിരുന്നു. ആക്രമണം നടന്ന്‌ 18 ദിവസം കഴിഞ്ഞിട്ടും ഒരാളെപ്പോലും പിടികൂടാന്‍ ജാര്‍ഖണ്ഡ്‌ സര്‍ക്കാരിന്‌ കഴിഞ്ഞില്ല. ആരെയും തിരിച്ചറിഞ്ഞില്ലെന്നാണ്‌ പൊലീസിന്റെ വാദം. ഇതു മനപൂര്‍വം പറയുന്നതാണ്‌. തന്നെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരിങ്കെടിയുമായി എത്തിയ ബിജെപി പ്രവര്‍ത്തകരാണ്‌ തന്നെ ആക്രമിച്ചത്‌. ഹിന്ദുക്കള്‍ക്കെതിരെ സംസാരിച്ചുവെന്നായിരുന്നു അവരുടെ ആരോപണം.