Breaking News

Trending right now:
Description
 
Aug 06, 2018

എലിസബത്ത്‌ രാജ്ഞിയുടെ റോള്‍സ്‌ റോയ്‌സ്‌ ലേലം ചെയ്യും

image എലിസബത്ത്‌ രാജ്ഞിയുടെ റോള്‍സ്‌ റോയ്‌സ്‌ അടക്കം ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ എട്ട്‌ അമൂല്യ കാറുകള്‍ അടുത്തമാസം ലേലം ചെയ്യും. ബോണ്‍ഹാം കമ്പനിയാണ്‌ ലേലം നടത്തുന്നത്‌. 64 ലക്ഷം ഡോളര്‍ വിലയ്‌ക്ക്‌ ഈ കാറുകള്‍ വിറ്റഴിക്കാമെന്നാണ്‌ ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. രാജ്ഞിയുടെ ഔദ്യോഗിക വാഹനമായിരുന്നു റോള്‍സ്‌ റോയ്‌സ്‌. നാല്‍പതുവര്‍ഷമായി രാജകുടുംബത്തിന്റെ കൈവശമായിരുന്നു. ഇതിനുമാത്രം 26 ലക്ഷം ഡോളര്‍വില കിട്ടുമെന്നാണ്‌ പ്രതീക്ഷ. റോള്‍സ്‌ റോയ്‌സിന്റെ 1953 മോഡല്‍ ഫാന്റം നാലാണ്‌ ഇതില്‍ ഏറ്റവും വലിയ താരം. ആകെ 18 ഫാന്റം നാല്‌ മോഡല്‍ കാറുകളേ നിര്‍മിക്കപ്പെട്ടിട്ടുള്ളൂ. രാജ്യത്തലവന്മാര്‍ക്കും മറ്റ്‌ ഉന്നതാധികാരികള്‍ക്കും വേണ്ടി പ്രത്യേകം തയാറാക്കപ്പെട്ട ഈ കാറുകള്‍ ഓരോന്നും വ്യത്യസ്‌തമാണ്‌.