Breaking News

Trending right now:
Description
 
Aug 06, 2018

സിന്ധു പൊരുതി തോറ്റു, നേടിയത്‌ വെള്ളിമെഡല്‍

image ചൈനയിലെ നാര്‍ജിങില്‍ നടന്ന ലേക ബാഡ്‌മിന്റന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധു പൊരുതി തോറ്റു. തുടര്‍ച്ചയായി രണ്ടാംതവണയും വെള്ളിമെഡല്‍കൊണ്ടു സിന്ധുവിന്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനോടാണ്‌ സിന്ധു പരാജയം സമ്മതിച്ചത്‌ (സ്‌കോര്‍: 21-19, 21-10). നിലവിലെ ഒളിമ്പിക്‌ ജേതാവാണ്‌ മാരിന്‍. കഴിഞ്ഞവര്‍ഷം ഗ്ലാസ്‌കോയിലെ ഫൈനലില്‍ ജപ്പാന്റെ നോസോമി ഒക്കുഹാരയാണു സിന്ധുവിനെ തോല്‍പ്പിച്ചത്‌. 2013, 2014 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സിന്ധുവിന്‌ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം പിടികിട്ടാദൂരത്താണ്‌. 2014, 2015 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ മാരിന്‍ ഇതു മൂന്നാംതവണയാണ്‌ ലോക കിരീടത്തില്‍ മുത്തമിടുന്നത്‌. ആദ്യമായാണ്‌ ഒരു വനിതാതാരം മൂന്നുതവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്‌.