Breaking News

Trending right now:
Description
 
Aug 05, 2018

സഹപാഠിയെ 13 കാരന്‍ കുത്തിക്കൊന്നു

image കാസര്‍കോഡ്‌ മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ഥിയെ 13കാരനായ സഹപാഠി കുത്തിക്കൊലപ്പെടുത്തി. മംഗല്‍പാടി അടുക്കയിലെ യൂസഫിന്റെ മകന്‍ മുഹമ്മദ്‌ മിദ്‌ലാജാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ സഹപാഠിയെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്‌ച രാവിലെ എട്ടരയോടെയാണ്‌ സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതനായ വിദ്യാര്‍ഥി സഹപാഠിയെ കുത്തുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. നെഞ്ചിനാണ്‌ കുത്തേറ്റത്‌. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.