Breaking News

Trending right now:
Description
 
Aug 05, 2018

രാഷ്ട്രപതി ഇന്ന്‌ കേരളത്തിലെത്തും ; സന്ദര്‍ശനം മൂന്നുദിവസം

image മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി റാംനാഥ്‌ കോവിന്ദ്‌ ഇന്നു വൈകിട്ട്‌ അഞ്ചിന്‌ തിരുവനന്തപുരത്ത്‌്‌ എത്തും. തിരുവനന്തപുരം കൂടാതെ കൊച്ചി, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ രാഷ്ട്രപതിക്കു പരിപാടികളുണ്ട്‌. ഡല്‍ഹിയില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന അദ്ദേഹം രാജ്‌ ഭവനിലേക്കാണ്‌ ആദ്യം പോവുക. നാളെ 11നു നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുള്ള ഫെസ്റ്റിവല്‍ ഓഫ്‌ ഡെമോക്രസി ഉദ്‌ഘാടനം ചെയ്യും. അഞ്ചരയ്‌ക്കു കൊച്ചിയിലേക്കു പോകും. അവിടെ ഗെസ്‌റ്റ്‌ ഹൗസിലാണ്‌ താമസമൊരുക്കിയിട്ടുള്ളത്‌. ചൊവ്വാഴ്‌ച ഒമ്പതിനു ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിനും ജഡ്‌ജിമാര്‍ക്കുമൊപ്പം പ്രഭാതഭക്ഷണം. തുടര്‍ന്ന്‌ ചര്‍ച്ചയ്‌ക്കുശേഷം ഹെലികോപ്‌റ്ററില്‍ തൃശൂരിലേക്കു പോകും. 11നു സെന്റ്‌തോമസ്‌ കോളജ്‌ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്യും.12.30നു ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ഇതിനുശേഷം ഹെലികോപ്‌റ്ററില്‍തന്നെ കൊച്ചിയില്‍ മടങ്ങിയെത്തുന്ന അദ്ദേഹം 2.45നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകും. ആറ്‌, ഏഴ്‌ തിയതികളില്‍ കൊച്ചിനഗരത്തില്‍ ഗതാഗത, പാര്‍ക്കിങ്‌ നിയന്ത്രണം പൊലീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.