Breaking News

Trending right now:
Description
 
Aug 05, 2018

മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ചു

image ആരാധനാ സന്യാസി സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്‌കാ ദ്‌ ഷന്താളിന കത്തോലിക്കാ സഭയിലെ ദൈവദാസരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടമാണ്‌ പ്രഖ്യാപനം നടത്തിയത്‌. ദൈവദാസി പ്രഖ്യാപനത്തെ തുടര്‍ന്ന്‌ നാമകരണ നടപടികളുടെ അതിരൂപതാതല ഉദ്‌ഘാടനവും അദ്ദേഹം നടത്തി. ചടങ്ങുകള്‍ക്കു മുന്നോടിയായി കോട്ടയം അതിരമ്പുഴ ആരാധനാ മഠത്തിലെ കബറിടത്തില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. മദര്‍ മേരി ഷന്താളിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ദൈവദാസിയായി പ്രഖ്യാപിച്ചതോടെ നാമകരണ കോടതിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനത്തിലാണ്‌ മദര്‍ മേരി ഷന്താളിന്റെ നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചത്‌.