Breaking News

Trending right now:
Description
 
Aug 05, 2018

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കത്തിയുമായി എത്തിയ ആള്‍ പിടിയില്‍

image ഡല്‍ഹിയിലെ കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ചിരുന്ന കെട്ടിടത്തിനു മുന്നില്‍ കത്തിവീശി ഭീഷണിമുഴക്കിയ മാവേലിക്കര സ്വദേശി വിമല്‍രാജിനെ (45) സുരക്ഷാ ഉദ്യോഗസ്ഥര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി ഡല്‍ഹി പൊലീസിനു കൈമാറി. ശനിയാഴ്‌ച രാവിലെ ഒമ്പതോടെയാണ്‌ സംഭവം. പോളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എകെജി ഭവനിലേക്കു പുറപ്പെടുന്നതിനു മുമ്പായിരുന്നു ഭീഷണി. മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ മലയാളത്തിലും ഹിന്ദിയിലും ഉറക്കെ സംസാരിച്ച ഇയാള്‍ തന്റെ തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ച്‌ പറയുന്നുണ്ടായിരുന്നു. സംശയംതോന്നി സുക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്‌തതോടെ ബാഗില്‍ ഒളിപ്പിച്ചുവച്ചിരുന്ന കറിക്കത്തിയെടുത്തു വീശി. മുഖ്യമന്ത്രിയേയും എല്ലാ മന്ത്രിമാരെയും കൊല്ലുമെന്നും താനും മരിക്കുമെന്നും വിമല്‍രാജ്‌ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഭീഷണി തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നില്‍കൂടെയെത്തി കീഴ്‌പ്പെടുത്തി കത്തിപിടിച്ചുവാങ്ങി. കസ്റ്റഡിയിലെടുത്ത വിമല്‍രാജിന്‌ മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ്‌ സ്ഥിരീകരിച്ചു. ഇയാളെ പിന്നീട്‌ ആശുപത്രിയിലേക്ക്‌ മാറ്റി.