Breaking News

Trending right now:
Description
 
Aug 05, 2018

ആര്‍ജെഡിയുടെ സമരത്തില്‍ രാഹുലും

image ബിഹാറിലെ മുസഫര്‍പുരില്‍ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെട്ട സംഭവത്തിനെതിരേ ആര്‍ജെഡി ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. പ്രതിപക്ഷ ഐക്യം ബലപ്പെട്ടതിന്റെ സൂചനയാണിതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. രാജ്യത്തെ സ്‌ത്രീകള്‍ക്കുവേണ്ടിയാണ്‌ ഈ പ്രതിഷേധം. സംഭവം ലജ്ജാകരമാണെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ പറഞ്ഞത്‌ ആത്മാര്‍ഥമായിട്ടാണെങ്കില്‍ കുറ്റക്കാരെ ഉടനെ തുറങ്കിലടയ്‌ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബിഹാറിലേത്‌ രാക്ഷസഭരണമാണെന്നും അന്വേഷണത്തിന്‌ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നു ലാലുപ്രസാദ്‌ യാദവിന്റെ മകന്‍ തേജസ്വി യാദവ്‌ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‌ ഷെല്‍ട്ടര്‍ഹോമിലെ സംഭവങ്ങളെക്കുറിച്ച്‌ നേരത്തെ അറിയാമായിരുന്നുവെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാള്‍ ആരോപിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,സിപിഐ നേതാക്കളായ ഡി.രാജ, അതുല്‍കുമാര്‍ അന്‍ജന്‍, ലോക്‌ താന്ത്രിക്‌ ജനതാദള്‍ നേതാവ്‌ ശരദ്‌ യാദവ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ദിനേഷ്‌ ത്രിവേദി, ആര്‍ജെജി നേതാവ്‌ മിസ ഭാരതി തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.