Breaking News

Trending right now:
Description
 
Aug 05, 2018

മൂല്ലപ്പെരിയാര്‍ അണക്കെട്ട്‌ ബലവത്താണെന്ന്‌ കാട്ടാന്‍ തമിഴ്‌നാടിന്റെ ശ്രമം

image മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ബലവത്താണെന്നു വരുത്തിത്തീര്‍ക്കാന്‍ അണക്കെട്ടിനു മുകളില്‍ വാഹനങ്ങള്‍കയറ്റാന്‍ തമിഴ്‌നാട്‌ തയാറായി. തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നാലു ജീപ്പുകളാണ്‌ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്‌. മുല്ലപ്പെരിയാര്‍ ഡാമിനു മുകളില്‍ വാഹനങ്ങള്‍ കയറ്റുന്നതു പതിവുള്ളതല്ല. അണക്കെട്ടിനു മസീപം ബോട്ട്‌ അടുപ്പിക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാടാണ്‌ വാഹനങ്ങല്‍ അണക്കെട്ടില്‍ കയറ്റിയത്‌. ജസ്റ്റീസ്‌ ആനന്ദ ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്‌നാട്‌ ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്നു ഒഴിവാക്കിയിരുന്നു. അണക്കെട്ടിനു മുകളില്‍ വാഹനങ്ങള്‍ കയറ്റിയത്‌ ഏറെ വിവാദമായിട്ടുണ്ട്‌. അതേസമയം, അണക്കെട്ട്‌ സുരക്ഷിതമാണെന്നും ജലനിരപ്പ്‌ 142 അടിവരെ ഉയര്‍ത്തുന്നതു തടസമില്ലെന്നും ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്‌ വ്യക്തമാക്കി. സ്‌പില്‍ വേ ഷട്ടര്‍ ഓപ്പറേറ്റിങ്‌ മാനുവല്‍ സംബന്ധിച്ച്‌ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാന അണക്കെട്ട്‌, ഗാലറി, ബേബി ഡാം എന്നിവിടങ്ങളില്‍ ഉന്നതാധികാര സിമിതി പരിശോധന നടത്തി.