Breaking News

Trending right now:
Description
 
Aug 04, 2018

ശാകംബരി ശില്‌പം മിനുക്കി; ടി.ആര്‍.എ അനുമോദിച്ചു

image ആലപ്പുഴ: വിദ്യാ തിയേറ്റര്‍ നവീകരിച്ചു പാന്‍ സിനിമാക്‌സ്‌ ആക്കി തുറക്കുന്നതിനോടനുബന്ധിച്ചു തിയേറ്ററിനു മുന്നിലുള്ള ശാകംബരി ശില്‌പം അറ്റകുറ്റപ്പണികള്‍ നടത്തി മിനുക്കിയതില്‍ തത്തംപള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ (ടി.ആര്‍എ) അനുമോദനം അറിയിച്ചു. പട്ടണത്തിലെ പ്രദേശ അടയാളങ്ങളായി മാറിയിട്ടുള്ള ശില്‌പങ്ങളും പ്രതിമകളും സംരക്ഷിച്ചു നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടവും മുനിസിപ്പാലിറ്റിയും പദ്ധതികള്‍ തയാറാക്കി നടപ്പിലാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടി.ആര്‍.എ ആവശ്യപ്പെട്ടുവരുകയാണ്‌. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യവും പൊതുവുമായ മനോഹരങ്ങളായ ശില്‌പനിര്‍മിതികള്‍ പലതും ആവശ്യമായ പരിചരണം ലഭിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ്‌ ചൂണ്ടിക്കാട്ടിയിരുന്നത്‌. കല്ലിലും സിമിന്റിലും വെങ്കലത്തിലും മറ്റും കൊത്തിയും വാര്‍ത്തും മെനഞ്ഞിട്ടുള്ള ശില്‌പങ്ങള്‍ക്കു ആവശ്യമായ അറ്റകുറ്റപ്പണികള്‍ കാലാകാലം നടത്തേണ്ടതുണ്ട്‌. പൊതുവായി സ്ഥാപിച്ചിട്ടുള്ള വന്‍ശില്‌പങ്ങള്‍ എല്ലാം കാടുകയറിയും പായല്‍ പിടിച്ചും കിടക്കുകയാണ്‌. പരിപാലനത്തിനു സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായവും തേടാവുന്നതാണ്‌. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2015-ലും ജില്ലാ കലക്ടറുടെ പരാതി പരിഹാര പരിപാടിയായ സേവന സ്‌പര്‍ശത്തില്‍ 2017-ലും ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു ടി.ആര്‍.എ പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി. പട്ടണത്തിലെ പ്രധാന ശില്‌പങ്ങളുടെ പട്ടികയും മറ്റു വിവരങ്ങളും നല്‍കിയിരുന്നു