Breaking News

Trending right now:
Description
 
Aug 04, 2018

ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണം: അറസ്റ്റിലായവര്‍ ഏഴുപേര്‍

image ഉപജീവനത്തിനും പഠനാവശ്യങ്ങള്‍ക്കുമായി മത്സ്യക്കച്ചവടം നടത്തിയ കോളജ്‌ വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ കേസില്‍ ഇന്നലെ രണ്ടുപേര്‍കൂടി അറസ്റ്റു ചെയ്‌തു. കോഴിക്കോട്‌ ബാലുശേരി സ്വദേശി അതുല്‍ (24), കോഴിക്കോട്‌ വൈദ്യങ്ങോടി ഭാഗത്ത്‌ താമസിക്കുന്ന മുഹമ്മദ്‌ അബ്ദുല്‍ റൗഫ്‌ (26) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. അടിമാലി സ്വദേശി ബേസില്‍ സക്കറിയ, ചങ്ങനാശേരി സ്വദേശി പ്രശാന്ത്‌, ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍, കൊല്ലം സ്വദേശി സിയാദ്‌ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. അറസ്റ്റിലായവര്‍ സൈബര്‍ കുറ്റവാളികളുടെ പട്ടികയില്‍ പെടുന്നവരാണ്‌. 24 സൈബര്‍ കുറ്റവാളികളുടെ പട്ടികയാണ്‌ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്‌. അസഭ്യമായ ഭാഷയില്‍ സമൂഹമാധ്യമങ്ങളില്‍ ഹനാനെ അപമാനിച്ചവരാണ്‌ അറസ്‌റ്റിലായ ആറ്‌ പേരുമെന്നു പൊലീസ്‌ വ്യക്തമാക്കി. സ്‌ത്രീകള്‍ അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇവര്‍ മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള പല പോസ്‌റ്റുകളും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.