Breaking News

Trending right now:
Description
 
Aug 04, 2018

ലോക ബാഡ്‌മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു മെഡല്‍ ഉറപ്പിച്ചു

image ലോക ബാഡ്‌മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലിലെത്തിയ ഇന്ത്യന്‍താരം പി.വി.സിന്ധു മെഡല്‍ ഉറപ്പിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ നെസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ്‌ (21-17, 21-19) സിന്ധു ഫൈനലിലെത്തിയത്‌. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വെങ്കലുവും ഒരു വെള്ളിയും സിന്ധു സ്വന്തമാക്കിയിരുന്നു. ഈ വിജയത്തോടെ സിന്ധു നാലാം മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ലോക രണ്ടാം നമ്പരും ജപ്പാന്‍ താരവുമായ അകാനെ യനഗൂച്ചിയാണ്‌ എതിരാളി. ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു ആരാം നമ്പര്‍ താരമായ ഒകുഹാരയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌.