Breaking News

Trending right now:
Description
 
Aug 04, 2018

കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു

image ആന്ധ്രാപ്രദേശിലെ കൂര്‍നൂല്‍ ജില്ലയിലെ കരിങ്കല്‍ ക്വാറിയില്‍ വെള്ളിയാഴ്‌ച രാത്രിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. നിരവധിപേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരില്‍ ഏറെയും ഒഡീഷ്യ, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ്‌. സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച പാറക്കള്‍ക്കിടയില്‍പെട്ടാണ്‌ നിരവധി ആളുകള്‍ക്ക്‌ പരുക്കേറ്റത്‌. 30 തൊഴിലാളികള്‍ വിശ്രമിച്ചിരുന്ന കുടിലിനു മുകളിലാണ്‌ പാറക്കഷണം തെറിച്ചുവീണത്‌. സ്‌ഫോടനത്തില്‍ മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂര്‍ണമായി കത്തിനശിച്ചു. സമീപഗ്രാമങ്ങളില്‍വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം എത്തി. ഒട്ടേറെ വീടുകളുടെ ഭിത്തിക്ക്‌ വിള്ളലുണ്ടായി. ജലാറ്റിന്‍ സ്റ്റിക്‌ അടക്കമുള്ള സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ചാണ്‌ പാറ പൊട്ടിച്ചിരുന്നതെന്നു തൊഴിലാളികള്‍ പൊലീസിനു മൊഴിനല്‍കി. സ്വകാര്യവ്യക്തിയുടേതാണ്‌ പാറമട.