Breaking News

Trending right now:
Description
 
Aug 04, 2018

വ്യവസായിയെ തോക്കിന്‍ മുനയില്‍നിര്‍ത്തി 70 ലക്ഷം കവര്‍ന്നു

image ഡല്‍ഹിയിലെ തിരക്കേറിയ ഫ്‌ളൈഓവറില്‍ വ്യവസായി കാശിഷ്‌ ബന്‍സാല്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കിലെത്തിയവര്‍തടഞ്ഞ്‌ 70 ലക്ഷം രൂപ കവര്‍ന്നു. കാശിഷിനെ തോക്കിന്‍മുനയില്‍നിര്‍ത്തിയാണ്‌ പണം കവര്‍ന്നത്‌. തിരക്കേറെയുള്ള നരെയ്‌നയിലെ ഫ്‌ളൈഓവറില്‍വച്ചാണ്‌ സംഭവം. ഗുരുഗ്രാമിലേക്കു പോവുകയായിരുന്നു കാശിഷ്‌ ബന്‍സാല്‍. ഇരുചക്രവാഹനത്തിലെത്തിയവര്‍ കാര്‍ തടയുകയായിരുന്നു. തോക്കുചൂണ്ടി ഭീഷണിമൂഴക്കുമ്പോള്‍ മറ്റൊരാള്‍ കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നു. മറ്റു യാത്രക്കാര്‍ ഇതെല്ലാം കണ്ടിട്ടും ആരും പ്രതികരിച്ചില്ല. ബൈക്കിലെത്തിയവര്‍ പണം കവരുന്നതും കാശിഷ്‌ ബന്‍സാല്‍ കാറില്‍നിന്നറങ്ങുമ്പോള്‍ ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ അദ്ദേഹത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നതുള്‍പ്പെടെ മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട്‌ വൈറലായി. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ അന്വേഷണം ശക്തമാക്കി. കാശിഷുമായി അടുത്ത ബന്ധമുള്ളവരാകാം കവര്‍ച്ചയ്‌ക്കു പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം. കാറില്‍ പണംവച്ചിരിക്കുന്ന സ്ഥലം കവര്‍ച്ചക്കാര്‍ കൃത്യമായി കണ്ടെത്തിയത്‌ ഇതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നതെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌.