Breaking News

Trending right now:
Description
 
Aug 04, 2018

സമൂഹമാധ്യമ നിരീക്ഷണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

image കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി സുപ്രീംകോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന്‌ പിന്‍വലിച്ചു. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഏറെ വിവാദം ഉണ്ടാക്കിയതിനു പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം. വ്യക്തികള്‍ കൈമാറുന്ന സന്ദേശങ്ങളുടെ ഉള്ളടക്കമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം നിരീക്ഷിക്കാനുള്ള നീക്കത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. നിരീക്ഷിക്കുന്ന ഭരണകൂടമാകുകയാണോ എന്നാണ്‌ സര്‍ക്കാരിനോട്‌ സുപ്രീംകോടതി ചോദിച്ചത്‌. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തു തുടങ്ങിയാല്‍ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വാട്‌സാപ്‌ മെസേജുകള്‍ പരിശോധിച്ച്‌ ജനങ്ങളെ കുടുക്കിലാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. ഇത്തരത്തിലുള്ള പരിശോധന ഭരണകൂടനിരീക്ഷണം നടത്താനുള്ള നീക്കമായിട്ടുവേണം കരുതാന്‍-കോടതി വിമര്‍ശിച്ചു. നിരീക്ഷണ തീരുമാനം ഉപേക്ഷിച്ചുവെന്നു അറ്റോര്‍ണി ജനറലാണ്‌ കോടതിയെ അറിയിച്ചത്‌. കോണ്‍ഗ്രസ്‌ എംഎല്‍എ മഹുവ മൊയ്‌ത്ര നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്‌.