Breaking News

Trending right now:
Description
 
Aug 04, 2018

വിമാനത്താവളത്തില്‍ തൃണമൂല്‍ എംപിമാരെ തടഞ്ഞുവച്ചു; ബംഗാളില്‍ കരിദിനം ആചരിക്കുന്നു

image തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) എംപിമാര്‍ അടങ്ങിയ എട്ടംഗ പ്രതിനിധി സംഘത്തെ അസം സില്‍ചാര്‍ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ തടഞ്ഞുവയ്‌ക്കുകയും തിരിച്ചയ്‌ക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബംഗാളില്‍ പ്രഖ്യാപിച്ച കരിദനം ആരംഭിച്ചു. ഇന്നും നാളെയുമാണ്‌ കരിദിനം പ്രഖ്യാപിച്ചിരിക്കുന്നത്‌. അസമില്‍ ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ കരട്‌ പ്രസിദ്ധീകരിച്ചതു സംബന്ധിച്ച്‌ കാര്യങ്ങള്‍ നേരില്‍ മനസിലാക്കുന്നതിന്‌ കച്ചാല്‍ ജില്ലയിലേക്ക്‌ പോകാനാണ്‌ പ്രതിനിധിസംഘം എത്തിയത്‌. വിമാനത്താവളത്തിനു പുറത്തിറങ്ങാന്‍ പൊലീസ്‌ സമ്മതിച്ചില്ല. രാത്രിമുഴുവന്‍ പൊലീസ്‌ തടഞ്ഞുവയ്‌ക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരെപ്പോലെയാണ്‌ തങ്ങളോടു പെരുമാറിയതെന്നും വനിതാ എംപിയെപ്പോലും വെറുതെവിട്ടില്ലെന്നും എംപിമാര്‍ ആരോപിച്ചു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്‌ സംഘം വിമാനത്താവളത്തില്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും ക്രമസമാധാന നില തകരുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തടഞ്ഞതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കി. വിമാനത്താവളത്തില്‍ എംപിമാരെ തഞ്ഞുവയ്‌ക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ ടിഎംസി സെക്രട്ടറി ജനറല്‍ പാര്‍ഥാ ചാറ്റര്‍ജി പ്രതിഷേധിച്ചു. എംപിമാര്‍ക്ക്‌ രാജ്യത്ത്‌ എവിടെപ്പോകാനും അവകാശമുണ്ടെന്നിരിക്കെയാണ്‌ പൊലീസ്‌ തടഞ്ഞുവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.