Breaking News

Trending right now:
Description
 
Aug 03, 2018

വെച്ചൂര്‍ പശുവിന്റെ പാല്‍ ഹൃദ്രോഗവും പ്രമേഹവും തടയും

image കുള്ളന്‍ കന്നുകാലിവര്‍ഗമായ വെച്ചൂര്‍ പശുവിന്റെ പാലിന്‌ ഹൃദ്രോഗവും പ്രമേഹവും നിയന്ത്രിക്കാനുള്ള ഔഷധഗുണമുണ്ടെന്നു പഠന റിപ്പോര്‍ട്ട്‌. സ്‌കോട്ട്‌ലന്‍ഡിലെ റോസിലിന്‍ ഇന്‍സ്‌റ്റിറ്റൂട്ടിലെ ശാസ്‌ത്രജ്ഞരാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. വെച്ചൂര്‍ പശുവിന്റെ പാലില്‍കാണുന്ന ബീറ്റാ കേസിന്‍-2 എന്ന പ്രോട്ടീനാണ്‌ പ്രമേഹത്തെയും ഹൃദ്രോഗത്തെയും അകറ്റുന്നത്‌. സങ്കരയിനം പശുവിന്റെ പാലില്‍ ലാക്ടോഫെറിന്‍ എന്ന പ്രോട്ടീനാണുള്ളത്‌. ഇതിന്റെ പതിന്മടങ്ങ്‌ അണുനശീകരണശേഷി വെച്ചൂര്‍ പശുവിന്റെ പാലിലെ പ്രോട്ടീനുണ്ടെന്നു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. വെച്ചൂര്‍ പശുവിന്റെ മൂത്രം ഔഷധഗുണമുള്ളതാണെന്നും അതുപയോഗിച്ചു വിവിധതരം ഔഷധങ്ങള്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗപ്രതിരോധത്തിനും അതിജീവനത്തിനും വെച്ചൂര്‍ പശുവിന്റെ ഔഷധഗുണം ശാസ്‌ത്രീയമായി തെളിഞ്ഞതോടെ പശുവിന്റെയും വിലയും കുതിച്ചുയര്‍ന്നു. പശുക്കിടാരിയുടെ വില ഒരുലക്ഷംരൂപ കടന്നതായാണ്‌ റിപ്പോര്‍ട്ട്‌. നേരത്തെ 10,000 രൂപയായിരുന്നു വില. 91 സെന്റിമീറ്റര്‍ വരെയേ ഇവയുടെ പരമാവധി ഉയരം.