Breaking News

Trending right now:
Description
 
Aug 03, 2018

ഗായിക മഞ്‌ജുഷ വാഹനാപകടത്തില്‍ മരിച്ചു

image കാലടിക്കു സമീപം സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ പരുക്കേറ്റ്‌ കൊച്ചി ലോക്‌ ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായികയും നര്‍ത്തകിയുമായിരുന്ന മഞ്‌ജുഷ മോഹന്‍ദാസ്‌ (26) മരിച്ചു. കഴിഞ്ഞ 27നായിരുന്നു അപകടം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എംഎ രണ്ടാംവര്‍ഷ നൃത്തവിദ്യാര്‍ഥിയായിരുന്ന മഞ്‌ജുഷ. മഞ്‌ജുഷ സ്‌കൂട്ടറില്‍ കോളജിലേക്കു പോകുമ്പോഴാണ്‌ അപകടത്തില്‍ പെട്ടത്‌. 2009ല്‍ ഏഷ്യാനെറ്റ്‌ സ്റ്റാര്‍സിംഗര്‍ സംഗീത റിയാലിറ്റി ഷോയിലൂടെയാണ്‌ മഞ്‌ജുഷ ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്‌. വളയന്‍ചിറങ്ങര വിമ്മലനാലുകെട്ട്‌ വീട്ടില്‍ മോഹന്‍ദാസിന്റെയും ആനന്ദവല്ലിയുടെയും മകളും കണ്ണൂര്‍ തെരൂര്‍ ജിഷ സദനത്തില്‍ പ്രിയദര്‍ശന്‍ ലാലിന്റെ ഭാര്യയുമാണ്‌. വേദിക (ഒന്നരവയസ്‌) ഏക മകളാണ്‌.