Breaking News

Trending right now:
Description
 
Aug 03, 2018

ദുല്‍ഖര്‍ സല്‍മാന്റെ 'കാര്‍വാന്‍' റിലീസ്‌ ഇന്ന്‌

image നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ്‌ ചിത്രമായ 'കാര്‍വാന്‍' ഇന്നു റിലീസ്‌ ചെയ്യും. ദുല്‍ഖര്‍ തന്നെയാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം ഒക്ടോബര്‍ മൂന്നിനുതന്നെ ഉണ്ടാകുമെന്നു വ്യക്തമാക്കിയത്‌. സംവിധായകന്‍ സഞ്‌ജു സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്‌ജി ചിത്ത്രതിന്റെ റിലീസ്‌ തടഞ്ഞുവെന്ന വാര്‍ത്ത നിഷേധിച്ചാണ്‌ ദുര്‍ഖര്‍ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ഇത്തരത്തില്‍ പ്രതികരിച്ചത്‌. മലയാളം ചിത്രമായ ഏദന്‍ കോപ്പിയടിച്ചാണ്‌ കാര്‍വാന്‍ നിര്‍മിച്ചതെന്നായിരുന്നു ആരോപണം. മൂന്നുസുഹൃത്തുക്കള്‍ ബംഗളൂരില്‍നിന്ന്‌ കൊച്ചിയിലേക്ക്‌ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫാന്‍ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്‌.