Breaking News

Trending right now:
Description
 
Aug 03, 2018

2398 അടിയില്‍ ഇടുക്കി ഡാം തുറക്കുമെന്ന്‌ മന്ത്രി എം.എം.മണി

image ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2398 അടിയിലെത്തിയാല്‍ ചെറുതോണിയിലെ ഷട്ടര്‍ ഉയര്‍ത്തുമെന്നു മന്ത്രി എം.എം.മണി വ്യ്‌ക്തമാക്കി. അഞ്ചു ഷട്ടറുകളിലൊരെണ്ണം നാലു മണിക്കൂര്‍ ഉയര്‍ത്തി ജലം ഒഴുക്കും. 2396.20 അടിയാണ്‌ അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്‌. 2403 അടിയാണ്‌ പരമാവധി സംഭരണശേഷി. മഴയും നീരൊഴുക്കും കുറഞ്ഞതിനാലാണ്‌ ജലനിരപ്പ്‌ 2398 അടിയിലെത്തുമ്പോള്‍ അണക്കെട്ടു തുറന്നാല്‍മതിയെന്നു തീരുമാനിച്ചത്‌. മുല്ലപ്പെരിയാറിലെ ജലം ഒഴുകി എത്തുന്നുണ്ടോയെന്നും മഴ ശക്തമാണോയെന്നും അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നുണ്ടോയെന്നും നോക്കി ജനങ്ങളുടെ സുരക്ഷയ്‌ക്കായാണ്‌ അണക്കെട്ട്‌ തുറക്കുക. അനാവശ്യമായി അണക്കെട്ടു തുറന്ന്‌ മാധ്യമങ്ങള്‍ക്കു വാര്‍ത്തയുണ്ടാക്കാനൊന്നും സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.