Breaking News

Trending right now:
Description
 
Aug 03, 2018

ഐഎപിസി അഞ്ചാമത്‌ രാജ്യാന്തര മാധ്യമ സമ്മേളനം അറ്റ്‌ലാന്റായില്‍

image ന്യുയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ ക്ലബിന്റെ (ഐഎപിസി) അഞ്ചാമത്‌ രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബര്‍ അഞ്ചു മുതല്‍ എട്ടുവരെ അറ്റ്‌ലാന്റാ എയര്‍പോര്‍ട്ടിനു സമീപം മാരിയറ്റില്‍ നടക്കും. അച്ചടി, ടിവി, വെബ്‌ പ്രഫഷണലുകള്‍ മള്‍ട്ടിമീഡിയ പ്രസന്റേഷനിലൂടെയും ഡിബേറ്റുകളിലൂടെയും പ്രിന്റ്‌ ഓണ്‍ലൈന്‍ മീഡിയ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവമൂലം ഉണ്ടാകുന്ന അവസരങ്ങളെപ്പറ്റിയും സമ്മേളനം ചര്‍ച്ച ചെയ്യും. ഫോട്ടോഗ്രാഫി, എഴുത്ത്‌, പെയിന്റിങ്‌, വീഡിയോഗ്രാഫി എന്നിവയില്‍ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. മാധ്യമരംഗത്തും സമൂഹത്തിനും സംഭാവന നല്‍കിയ പ്രൊഫഷണലുകള്‍, കമ്യൂണിറ്റി ലീഡേഴ്‌സ്‌ എന്നിവരെ ഐഎപിസി ആദരിക്കും. ഒക്ടോബര്‍ ഏഴിനു നടക്കുന്ന ചടങ്ങില്‍ സത്‌ക്കര്‍മ്മ അവാര്‍ഡ്‌, സത്ഭാവന അവാര്‍ഡ്‌, മറ്റ്‌ അവാര്‍ഡുകള്‍, പ്രശസ്‌തി പത്രവും ഫലകവും ചടങ്ങില്‍ സമ്മാനിക്കും. നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013-ല്‍ സ്ഥാപിതമായ സംഘടനയ്‌ക്ക്‌ നിലവില്‍ 12 ചാപ്‌റ്ററുകളാണുള്ളത്‌. മീഡിയ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി ചെയര്‍മാന്‍ ഡോ.ബാബു സ്‌റ്റീഫന്‍, സ്ഥാപക ചെയര്‍മാന്‍ ജിസ്‌മോന്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു.