Breaking News

Trending right now:
Description
 
Aug 03, 2018

ഫാന്‍സ്‌ അസോസിയേഷന്‍ നടത്തുന്നത്‌ ഗുണ്ടാ പ്രവര്‍ത്തനം: നടന്‍ ഇന്ദ്രന്‍സ്‌

image സിനിമാ താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ നടത്തുന്നത്‌ ഗുണ്ടാ പ്രവര്‍ത്തനമാണെന്നു നടന്‍ ഇന്ദ്രന്‍സ്‌ തുറന്നടിച്ചു. പാലക്കാട്‌ പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചത്‌. ചെറുപ്പക്കാരെ വഴിതെറ്റിക്കാനുള്ളതാണ്‌ ഇത്തരം അസോസിയേഷനുകള്‍. ഭാവിയില്‍ കുപ്രസിദ്ധ ഗുണകളായി വരുന്നത്‌ ഇത്തരക്കാരായിരിക്കും. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ്‌ അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്‌. ഫാന്‍സിനോടു പണിയെടുക്കാനും പഠിക്കാനും താരങ്ങള്‍ നിര്‍ദേശിക്കണം. പഠിക്കുന്ന കുട്ടികള്‍ക്ക്‌ ഇത്തരം ആരാധന നല്ലതല്ലെന്നു രക്ഷാകര്‍ത്താക്കളോട്‌ പറയാറുണ്ട്‌. സിനിമതള്‍ കൂവിത്തോല്‍്‌പ്പിക്കുന്ന പ്രവണണ നല്ലതല്ല. ഇവരെ വളര്‍ത്താന്‍ ആരെങ്കിലും പണം മുടക്കുന്നുണ്ടെങ്കില്‍ അതു തെറ്റാണ്‌. സംസ്ഥാന സിനിമ അവാര്‍ഡ്‌ വിതരണത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കാനാകില്ല. അവാര്‍ഡ്‌ ജനകീയമാകണമെങ്കില്‍ എല്ലാവരും വരണം. സംസ്ഥാന പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്‌. കോമഡി വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രയാസമുള്ളതാണ്‌ സീരിയസ്‌ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക എന്നത്‌. പുതു തലമുറയില്‍നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ടെന്നും ഇന്ദ്രന്‍സ്‌ പറഞ്ഞു.