Breaking News

Trending right now:
Description
 
Aug 03, 2018

ബാലറ്റ്‌ പേപ്പര്‍ മതി; പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു

image ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തിനു പകരം ബാലറ്റ്‌ ഉപയോഗിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 17 പ്രതിപക്ഷകക്ഷികള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടുമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടത്‌. ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനില്‍ കൈകടത്തി ബിജെപി തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നാണ്‌ പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണം. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളില്‍ അവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്‌. മുമ്പ്‌ നടന്ന യുപി തിരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ എല്ലാം ബിജെപിക്കു മാത്രമാണ്‌ പോകുന്നതെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. ഏത്‌ ബട്ടണ്‍ അമര്‍ത്തിയാലും വോട്ട്‌ ബിജെപിക്കു പോകുന്നുവെന്നായിരുന്നു പരാതി. ഈ സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ തിരഞ്ഞെടുപ്പു കമ്മീഷനെ പ്രതിപക്ഷം സമീപിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന്‌ വോട്ടിങ്‌ യന്ത്രത്തെ കുറ്റപ്പെടുത്തുന്നത്‌ അവസാനിപ്പിക്കണമെന്നു നേരത്തെ ഇലക്ഷന്‍ കമ്മിഷന്‍ ഒ.പി.റാവത്ത്‌ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, തൃണമുല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജി, സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌, ബിഎസ്‌പി നേതാവ്‌ മായാവതി, ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജരിവാള്‍ തുടങ്ങിയവരാണ്‌ വ്യത്യസ്‌ത പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചത്‌.