Breaking News

Trending right now:
Description
 
Aug 02, 2018

വൈദികന്‍ പീഡിപ്പിച്ച കേസ്‌: ഇര മൊഴിമാറ്റി

image പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന്‌ ഇരയായി പ്രസവിച്ചതു സംബന്ധിച്ച കേസിലെ വിചാരണ തലശേരി ജില്ലാ അഡീഷനല്‍ കോടതി ജഡ്‌ജിമുമ്പാകെ ആരംഭിച്ചു. ആദ്യദിവസം അടച്ചിട്ട മുറിയില്‍ ഇരയായ പെണ്‍കുട്ടിയെ വിസ്‌തരിച്ചു. പെണ്‍കുട്ടി മൊഴി മാറ്റിയെന്നാണ്‌ വിവരം. സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ഥ പ്രായമെന്നു പറഞ്ഞ പെണ്‍കുട്ടി വയസ്‌ തെളിയിക്കാനുള്ള ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിസമ്മതിച്ചു. വൈദികനൊത്ത്‌ കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ്‌ ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. നേരത്തെ വൈദികനെതിരെ മൊഴിനല്‍കിയത്‌ ഭീഷണിയെ തുടര്‍ന്നാണെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു. കേസിലെ പ്രധാനപ്രതി ഫാ.റോബിന്‍ വടക്കുംചേരിയടക്കം പത്തു പ്രതികളും കോടതിയില്‍ ഹാജരായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വിസ്‌തരിക്കും. അതേസമയം, കേസില്‍ കൂത്തുപറമ്പ്‌ ക്രിസ്‌തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ഡോ.ടെസി ജോസ്‌, ഡോ.ഹൈദര്‍ അലി, അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്‌റ്റര്‍ ആന്‍സി മാത്യു എന്നിവരെ പ്രതിപട്ടികയില്‍നിന്നു സുപ്രീംകോടതി ഒഴിവാക്കി.