Breaking News

Trending right now:
Description
 
Aug 02, 2018

അധികാരം നിലനിര്‍ത്താന്‍ വസുന്ധരയുടെ യാത്രയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കം

image നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ രാജസ്ഥാനില്‍ ഭരണം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ 'സുരാജ്‌ ഗൗരവ്‌ യാത്ര'യ്‌ക്ക്‌ ഒരുങ്ങുന്നു. ചാര്‍ഭുജ ക്ഷേത്രസന്നിധിയില്‍ നിന്നു ശനിയാഴ്‌ച ആരംഭിക്കുന്ന യാത്ര 45 ദിവസംകൊണ്ടാണ്‌ പൂര്‍ത്തിയാക്കുന്നത്‌. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്‌ ഷാ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. സെപ്‌റ്റംബര്‍ രണ്ടിന്‌ അജ്‌മേറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വന്‍ റാലിയോടെയാണ്‌ സമാപിക്കുക. വോട്ട്‌ പിടിക്കാന്‍ യാത്രകളെയും റോഡ്‌ ഷോകളെയും ആശ്രയിക്കുന്ന ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ്‌ വസുന്ധരയുടെ യാത്ര. രാജസ്ഥാനിലെ എല്ലാ ലോക്‌ സഭാ മണ്ഡലങ്ങളിലും പ്രത്യേക യാത്രകള്‍ നടത്താന്‍ എംപിമാരോട്‌ ബിജെപി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ യാത്ര മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ എംപിമാരുടെ യാത്രയും അതിനോട്‌ ചേരുംവിധമാണ്‌ പദ്ധതി തയാറാക്കിയിട്ടുള്ളത്‌. 2013-ല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കാനാണ്‌ ഇതിനു മുമ്പ്‌ വസുന്ധര ഇത്തരത്തില്‍ യാത്ര സംഘടിപ്പിച്ചിരുന്നു.