Breaking News

Trending right now:
Description
 
Aug 02, 2018

കുഴല്‍ക്കിണറ്റില്‍ 30 മണിക്കൂര്‍; മൂന്നുവയസുകാരിയെ രക്ഷിച്ചു

image ബിഹാറില്‍ 165 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണ മൂന്നുവയസുകാരിയെ 30 മണിക്കൂര്‍ കഠിനപ്രയത്‌നംകൊണ്ട്‌ രക്ഷപ്പെടുത്തി. മുംഗേര്‍ ജില്ലയിലെ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ സന്നോ കുഴല്‍ക്കിണറ്റില്‍ വീണത്‌. മുര്‍ഗിയാചക്‌ ഗ്രാമത്തിലെ മുത്തച്ഛന്റെ വീട്ടിലെത്തിയ സന്നോ ചൊവ്വാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബുധനാഴ്‌ച രാത്രി 9.45ന്‌ രക്ഷപ്പെടുത്തി. വീഴ്‌ചയില്‍ 45 അടി താഴ്‌ചയില്‍ കുട്ടി തങ്ങിനിന്നതാണ്‌ രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയത്‌. ദേശീയ ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തകര്‍ ചെറിയ കുഴല്‍ ഉപയോഗിച്ച്‌ കുട്ടിക്ക്‌ ഓക്‌സിജന്‍ നല്‍കിയിരുന്നു. കൂടുതല്‍ താഴേയ്‌ക്ക്‌ വീഴാതിരിക്കാന്‍ ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ കുട്ടിയെ താങ്ങിനിര്‍ത്തുകയും ചെയ്‌തു. രക്ഷപ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഉടന്‍തന്നെ ആശുപത്രി വിടാനാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.