
എംജി
സര്‍വകലാശാല നല്കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ബോധന മാധ്യമ
സര്‍ട്ടിഫിക്കറ്റ് എന്നിവയും കോളജ് മാറ്റം, കോളജ് പുനഃപ്രവേശനം തുടങ്ങിയ
സേവനങ്ങളും ഇന്നു മുതല്‍ ഓണ്‍ലൈന്‍വഴി ആക്കുന്നു. ഇവയ്ക്കുള്ള അപേക്ഷകളും
ഓണ്‍ലൈന്‍വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക്
ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുന്നതും അപേക്ഷയുടെ ഓരോ ഘട്ടത്തിലും എസ്എംഎസ്
അല്ട്ട് നല്‍കുകയും ചെയ്യും. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി
സര്‍ട്ടിഫിക്കറ്റ്, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനാക്കിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ certificates.mgu.ac.in എന്ന വെബ്സൈറ്റിലും സര്‍വകലാശാലയുടെ
ഔദ്യോഗിക വെബ് സൈറ്റിലും (www.mgu.ac.in) ലഭ്യമാണ്.