Breaking News

Trending right now:
Description
 
Aug 01, 2018

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ വീണ്ടും ഉയര്‍ന്നു; ആശങ്ക വേണ്ടെന്ന്‌ വൈദ്യുതി മന്ത്രി

image ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2395.84 അടിയായി ഉയര്‍ന്നു. ഇന്നു 2396 അടിയില്‍ എത്തുമെങ്കിലും പരമാവധി കാത്തിരുന്നതിനുശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കൂവെന്നാണ്‌ സൂചന. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍ തിരക്കിട്ടു ഷട്ടറുകള്‍ തുറക്കേണ്ടതില്ലെന്നു ബന്ധപ്പെട്ടവര്‍ക്കു വിദഗ്‌ധോപദേശം ലഭിച്ചിരുന്നു. മഴ ശക്തമാകുകയും നീരൊഴുക്കു കൂടുകയും ചെയ്‌താല്‍ അവസാന ജാഗ്രതാനിര്‍ദേശം (റെഡ്‌ അലര്‍ട്ട്‌) പുറപ്പെടുവിച്ച്‌ 24 മണിക്കൂറിനുശേഷമേ ചെറുതോണിയില്‍ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. ഇതിനു മുന്നോടിയായി ട്രയല്‍ റണ്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തായിട്ടുണ്ട്‌. ഡാം തുറക്കേണ്ടിവന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ തുറക്കൂവെന്നും ആശങ്ക വേണ്ടെന്നും വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കിയിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ന്നതായും റിപ്പോര്‍ട്ടുണ്ട്‌. 135.55 അടിയായാണ്‌ താഴ്‌ന്നത്‌. വൃഷ്ടിപ്രദേശത്ത്‌ മഴ കുറഞ്ഞതും കൂടുതല്‍ വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നതുമാണ്‌ ജലനിരപ്പ്‌ താഴാന്‍ കാരണം.