
വിദഗ്ധചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകാന്‍
മുഖ്യമന്ത്രി പിണറായി വിജയന് തയാറെടുപ്പു നടത്തുന്നു. ഓഗസ്റ്റ് 19നാണ്
അമേരിക്കയിലേക്ക് വിമാനം കയറുന്നത്. യുഎസിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍
സെപ്റ്റംബര്‍ ആറുവരെയാണ് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ചില്‍
ചെന്നൈയിലെ ആശുപത്രിയിലും ജൂലൈ ആദ്യപകുതിയില്‍ അമേരിക്കയിലും അദ്ദേഹം പ്രാഥമിക
പരിശോധനകള്‍ക്കു വിധേയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും
അമേരിക്കയിലേക്ക് പോകുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഉള്‍പ്പെടെ
അനുമതി ഇതിനായി വാങ്ങിയിരുന്നു. യാത്രാവിവരം കേന്ദ്രത്തെയും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും പോകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരാണ്
മുഖ്യമന്ത്രിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും വഹിക്കുന്നത്.