Breaking News

Trending right now:
Description
 
Jul 31, 2018

സംസ്ഥാനത്ത്‌ കനത്തമഴ: ഒരാള്‍ മരിച്ചു; വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

image സംസ്ഥാനത്ത്‌ അതിശക്തമായ മഴ. തിങ്കളാഴ്‌ച വൈകിട്ട്‌ തുടങ്ങിയ മഴ തെക്കന്‍ ജില്ലകളിലാണ്‌ ശക്തമായി പെയ്യുന്നത്‌. നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന്‌ ഷോക്കേറ്റ്‌ പ്രദേശവാസിയായ ജോര്‍ജുകുട്ടി ജോണ്‍ (74) മരിച്ചു. ചൊവ്വാഴ്‌ച രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്‌ മഴ തുടരുന്നത്‌. നെയ്യാര്‍, അരുവിക്കര, ചേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകളാണ്‌ തുറന്നത്‌. കനത്ത മഴയില്‍ തിരുവനന്തപുരത്ത്‌ തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെള്ളക്കെട്ടുണ്ടായി. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ കന്യാകുമാരി-മുംബൈ ജയന്തി ജനത പേട്ടയില്‍ പിടിച്ചിട്ടു. പല ട്രെയിനുകളും വൈകിയാണ്‌ ഓടുന്നത്‌. സംസ്ഥാനത്ത്‌ മഴ ഒരാഴ്‌ച തുടരുമെന്നും കേരള ലക്ഷദ്വീപ്‌ തീരങ്ങളില്‍ ശക്തമായ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനല്‍കി.