Breaking News

Trending right now:
Description
 
Jul 31, 2018

അണക്കെട്ട്‌ തുറക്കുമ്പോള്‍ സെല്‍ഫിക്ക്‌ നിരോധനം

image ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ വെള്ളം ഒഴുകുന്ന വഴികളിലെ ചപ്പത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ലെന്നു ഇടുക്കി ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു മുന്നറിയിപ്പുനല്‍കി. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഷട്ടര്‍ തുറന്നു വെള്ളം ഒഴുക്കിവിടുന്ന സമയത്ത്‌ മീന്‍ പിടിക്കാനും അനുവദിക്കില്ല. അണക്കെട്ടു തുറക്കുന്നതിനു മുമ്പ്‌ സുരക്ഷിത സ്ഥാനത്തേക്ക്‌ ജനങ്ങളെ മാറ്റുമെന്നും കലക്ടര്‍ വ്യക്തമാക്കി. പകല്‍ മാത്രമേ അണക്കെട്ടു തുറക്കാവൂ എന്നു വൈദ്യുതി മന്ത്രി എം.എം.മണി നിര്‍ദേശിച്ചിട്ടുണ്ട്‌.