Breaking News

Trending right now:
Description
 
Jul 31, 2018

മലയാളി ശാസ്‌ത്രജ്ഞ ഡോ.മരിയ പറപ്പിള്ളി ഓസ്‌ട്രേലിയന്‍ ഫിസിക്‌സ്‌ ഹോള്‍ ഓഫ്‌ ഫെയിമിലേക്ക്‌

ജോര്‍ജ്‌ തോമസ്‌
image ഓസ്‌ട്രേലിയന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ.മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക്‌ നിയമിതയാകുന്ന ആദ്യമലയാളിയും ഫ്‌ളിന്‍ഡേര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രഥമ വനിതയുമാണ്‌ ഡോ.മരിയ. ഫ്‌ളിന്‍ഡേര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം സ്റ്റീം എഡ്യുക്കേഷന്‍ മേധാവിയുമായ മരിയ 2017ല്‍ സൗത്ത്‌ ഓസ്‌ട്രേലിയന്‍ വുമണ്‍ ഹോണര്‍ റോളിനും അര്‍ഹയായിരുന്നു. 2018 ജൂണ്‍ 20ന്‌ ഫ്‌ളിന്‍ഡേര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍വച്ചു നടന്ന വിപുലമായ ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫിസിക്‌സിന്റെ പ്രസിഡന്റ്‌ പ്രഫ.ആന്‍ഡ്രൂ പീലില്‍നിന്ന്‌ ഫെല്ലോഷിപ്പ്‌ ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ.ജോസഫ്‌ ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത്‌ പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്‌ ഡോ.മരിയ.