Breaking News

Trending right now:
Description
 
Jul 30, 2018

വാന്‍ ഇടിച്ചു തെറിപ്പിച്ച ട്രാഫിക്‌ കുട വീണ്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

image തൊടുപുഴ കോലാനി-വെങ്ങല്ലൂര്‍ ബൈപാസില്‍ മിനിവാന്‍ നിയന്ത്രണംവിട്ട്‌ ഇടിച്ചു തെറിപ്പിച്ച ട്രാഫിക്‌ കുട ദേഹത്തുവീണ്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചുങ്കം ഇല്ലിക്കുന്നുംപുറത്ത്‌ സ്റ്റീഫന്‍ (മോനായി-36) ആണ്‌ മരിച്ചത്‌. ഒപ്പം ഉണ്ടായിരുന്ന മകള്‍ കെസിയ (എട്ട്‌), മകന്‍ സ്റ്റെഫാനോസ്‌ (നാല്‌) എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. വെങ്ങല്ലൂരിലുള്ള സഹോദരന്റെ വീട്ടില്‍പോയി തിരികെ ചുങ്കത്തെ വീട്ടിലേക്കു പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികര്‍. കൊല്ലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ നിയന്ത്രണം വിട്ട്‌ ട്രാഫിക്‌ കുടയില്‍ ഇടിക്കുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തായിരുന്നു ട്രാഫിക്‌ കുട. ഈ സമയം സ്‌കൂട്ടറില്‍ വരുകയായിരുന്ന സ്റ്റീഫന്റെയും മക്കളുടെയും മേല്‍ ഇളകിത്തെറിച്ച കുട വീഴുകയായിരുന്നുവെന്നു പൊലീസ്‌ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന്‌ സ്‌കൂട്ടര്‍ മറിഞ്ഞു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോലഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്റ്റീഫനെ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്ന സ്‌റ്റീഫന്‍ ഒരുവര്‍ഷം മുമ്പാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌.