Breaking News

Trending right now:
Description
 
Jul 29, 2018

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്‌: ഒരാള്‍കൂടി അറസ്റ്റില്‍

image പഠനത്തിനും ജീവിക്കാനുമുള്ള ചെലവിനായി എറണാകുളം തമ്മനത്ത്‌ മത്സ്യവില്‍പ്പന നടത്തിയ കോളജ്‌ വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാളെക്കൂടി അറസ്റ്റു ചെയ്‌തു. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയെയാണ്‌ അറസ്റ്റു ചെയ്‌തത്‌. സൈബര്‍ നിയമപ്രകാരമുള്ള വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. കഴിഞ്ഞദിവസം വയനാട്‌ സ്വദേശി നൂറുദ്ദീന്‍ ഷെയ്‌ഖാനെ പാലാരിവട്ടം പൊലീസ്‌ അറസ്റ്റു ചെയത്ത്‌. ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണ്‌ ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ തനിക്കു കൈമാറിയതെന്നു ഇയാള്‍ പൊലീസിനു മൊഴിനല്‍കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ്‌ നൂറുദ്ദീന്‍ ഷെയ്‌ഖിനെതിരെ കേസ്‌ എടുത്തത്‌. നൂറുദ്ദീനെതിരെ സൈബര്‍ നിയമപ്രകാരം കേസ്‌ എടുത്തതോടെ ഇതുമായി ബന്ധപ്പെട്ടവര്‍ അപകീര്‍ത്തി പോസ്‌റ്റുകള്‍ പിന്‍വലിക്കുകയും ചെയ്‌തു.