Breaking News

Trending right now:
Description
 
Jul 29, 2018

അഞ്ചുകോടിയുടെ സ്വര്‍ണ വേട്ട: രണ്ടുപേര്‍ പിടിയില്‍

image രണ്ടു വ്യത്യസ്‌ത സംഭവങ്ങളില്‍ കള്ളക്കടത്തു സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. ദുബായില്‍നിന്ന്‌ സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ജ്വല്ലറി ഉടമ അഷറഫിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഒന്നരക്കോടിയുടെ സ്വര്‍ണബിസ്‌ക്കറ്റുകളാണ്‌ അനധികൃതമായി ഇയാള്‍ കൊണ്ടുവന്നത്‌. 44 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കൈവശമുണ്ടായിരുന്നു. രാജ്യാന്തര സ്വര്‍ണക്കടത്ത്‌ ലോബിയെ പ്രധാനിയാണ്‌ അഷറഫ്‌ എന്നാണ്‌ പൊലീസിന്റെ നിഗമനം. അന്വേഷണം കൂടുതല്‍ ശക്തമാക്കി. 3.5 കോടിയുടെ ആഭരണങ്ങളും വജ്രവും കോയമ്പത്തൂര്‍ വിമാനത്താവളം വഴി കേരളത്തിലേക്ക്‌ കടത്താന്‍ ശ്രമിക്കുകയായിരുന്ന രാജസ്ഥാന്‍ ജോദ്‌പൂര്‍ സ്വദേശി മഹേന്ദ്രകുമാറിനെ എക്‌സൈസ്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്താവളത്തിനികത്തുവച്ച്‌ അപരിചിതനായ ഒരാള്‍ വജ്രവും ആഭരണങ്ങളും ഒളിപ്പിച്ച ബാഗ്‌ കൈമാറിയെന്നാണ്‌ ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്‌.