Breaking News

Trending right now:
Description
 
Jul 28, 2018

ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ കരിദിനം തുടങ്ങി

image ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്നു കേന്ദ്രം പിന്‍മാറാത്തതില്‍ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ചു കരിദിനം ആചരിക്കുന്നു. രാവിലെ തന്നെ സമരം ആരംഭിച്ചു. ഇതോടെ രോഗികള്‍ വലഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) 12 മണിക്കൂര്‍ സമരത്തിന്‌ കഴിഞ്ഞദിവസം ആഹ്വാനം ചെയ്‌തിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ സമരം. അത്യാഹിതവിഭാഗം, തീവ്രപരിചരണവിഭാഗം, ലേബര്‍റൂം, അടിയന്തര ശസ്‌ത്രക്രിയ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ ഉടനീളം രണ്ടുലക്ഷത്തോളം ഡോക്ടര്‍മാര്‍ ഐഎംഎയില്‍ അംഗങ്ങളാണ്‌.