Breaking News

Trending right now:
Description
 
Jul 28, 2018

ഇടുക്കിഡാം തുറക്കല്‍ ഉടന്‍; മാറ്റിപാര്‍പ്പിക്കേണ്ടവരുടെ സര്‍വേ തയാറാക്കുന്നു

image അതിവര്‍ഷം മൂലം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിട്ടാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ മുഴുവന്‍ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. 2392.42 അടിയാണ്‌ അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണിത്‌. ജലനിരപ്പ്‌ 2400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കും. ഇങ്ങനെയെങ്കില്‍ സമീപപ്രദേശങ്ങളിലെ എത്രതാമസക്കാരെയാണ്‌ ഇതു ബാധിക്കുന്നതെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങള്‍ എന്തൊക്കെയാണെന്നതുള്‍പ്പെടെ കണ്ടെത്തുന്നതിനാണ്‌ സര്‍വേ നടത്തുക. റവന്യു-ജലവിഭവ വകുപ്പുകളും കെഎസ്‌ഇബിയും ചേര്‍ന്നാവും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്‌. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം ജില്ലാ കലക്ടര്‍മാരോട്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌.