Breaking News

Trending right now:
Description
 
Jul 27, 2018

അമ്പലപ്പുഴയില്‍ വാഹനാപകടം: വനിതാപൊലീസ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

image ദേശീയപാതയില്‍ അമ്പലപ്പുഴ തരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രികരായ വനിതാ പൊലീസ്‌ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊട്ടിയം പൊലീസ്‌ സ്റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ ശ്രീകല (30), കാര്‍ ഡ്രൈവര്‍ നൗഫര്‍, ഹസീന (30) എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെ അഞ്ചിനാണ്‌ അപകടം. തിരുവനന്തപുരത്തുനിന്നു മത്സ്യം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറിയുമായി ഇവരുടെ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കൊട്ടിയം പൊലീസ്‌ സ്റ്റേഷനിലെ പൊലീസ്‌ ഉദ്യോഗസ്ഥന്‍ നിസാറിനു പരുക്കുണ്ട്‌. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പെട്ടവരെ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പൊലീസ്‌ കണ്ടെത്തിയെന്നു വിവരം ലഭിച്ച്‌ ശ്രീലകല ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി ഹസീനയെ കൂട്ടി തിരികെ വരുന്നതിനിടെയാണ്‌ ദുരന്തമുണ്ടായത്‌. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.