Breaking News

Trending right now:
Description
 
Jul 26, 2018

ഇടുക്കി ഡാമില്‍ 2388 അടി ജലനിരപ്പ്‌; 12 അടികൂടി എത്തിയാല്‍ തുറക്കും

image മഴയും നീരൊഴുക്കും വര്‍ധിച്ചതോടെ ഇടുക്കി ഡാമില്‍ 2388 അടി ജലനിരപ്പാണ്‌ ഇന്നലെ സൂചിപ്പിച്ചത്‌. ജലനിരപ്പ്‌ 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഡാം തുറന്നുവിടേണ്ടിവരുമെന്ന ആശങ്കയിലാണ്‌ അധികൃതര്‍. 2403 അടിയാണ്‌ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഡാം സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളം ഉത്‌പാദനത്തിന്‌ ഉപയോഗിക്കുന്നതിന്റെ നാലിരട്ടിയിലധികമാണ്‌. ജലനിരപ്പ്‌ 2395 അടിയിലെത്തിയാല്‍ അണക്കെട്ട്‌ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തും. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ്‌ ഉയര്‍ത്തുക. ഇടുക്കിക്കൊപ്പം പമ്പ, കക്കി, ഇടമലയാര്‍ ഡാമുകളും തുറക്കേണ്ടിവരും.