Breaking News

Trending right now:
Description
 
Feb 10, 2013

കരീന കപൂര്‍ സ്ലിം ബ്യൂട്ടിയായി വോഗ്‌ മാഗസിന്റെ കവര്‍പേജില്‍

image ബോളിവുഡ്‌ സുന്ദരി കരീന കപൂര്‍ വിവാഹശേഷം ആദ്യമായി സ്ലിം ബ്യൂട്ടിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വോഗ്‌ മാഗസിന്റെ ഫെബ്രുവരി മാസത്തെ കവര്‍ പേജിലാണ്‌ കരീനയുടെ അടിപൊളി ചിത്രമുളളത്‌. അടുത്തിടെയാണ്‌ ബോളിവുഡ്‌ നായകന്‍ സെയ്‌ഫ്‌ അലിഖാനുമായി കരീനയുടെ വിവാഹം നടന്നത്‌. വിവാഹം കഴിഞ്ഞെങ്കിലും താനിപ്പോഴും ബോളിവുഡിലെ സ്വപ്‌നസുന്ദരിയാണെന്ന സന്ദേശമാണ്‌ തന്റെ പുതിയ ചൂടന്‍ ചിത്രത്തിലൂടെ കരീന ആരാധകര്‍ക്കു നല്‍കുന്നത്‌. കറുത്ത ഒറ്റ പീസ്‌ ഗൗണ്‍ ധരിച്ചാണ്‌ കരീന കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. തലയില്‍ കറുത്ത തൊപ്പിയും വച്ചിട്ടുണ്ട്‌. കരീനയുടെ ബ്രൗണ്‍ നിറത്തിലുള്ള നീളന്‍ മുടി ഒതുക്കി ഒരു വശത്തിലൂടെ ഇട്ടിട്ടുണ്ട്‌. ഹൈദരാബാദിലാണ്‌ ഫോട്ടോഷൂട്ട്‌ നടന്നത്‌. ഇതു മൂന്നാം തവണയാണ്‌ കരീന വോഗ്‌ മാഗസിന്റെ കവര്‍പേജില്‍ ഇടം നേടുന്നത്‌. കരീന ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ നായികയായി ഗോരി തേരേ പ്യാര്‍ മെയ്‌ന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിനിടെ കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിനായി കരീനാ കപൂര്‍ വീണ്ടും മെലിയാന്‍ പോകുന്നു. ഇമ്രാന്‍ ഖാനാണു ചിത്രത്തിലെ നായകന്‍. ഏക്‌ മേന്‍ ഓര്‍ ഏക്‌ തു എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്‌. പുനിത്‌ മല്‍ഹോത്രയാണു സംവിധായകന്‍. വളരെ സ്‌റ്റൈലിഷായി വ്യത്യസ്‌തമായ ശൈലിയില്‍ ഈ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കണമെന്നത്‌ പുനിതിന്റെ ആവശ്യമായിരുന്നു. അതു കൂടാതെ അഞ്ചു പാട്ടുകളും അതിനനുസരിച്ചുളള ഡാന്‍സുമുണ്ട്‌. കരീന പറയുന്നു. ചിത്രത്തിലെ നൃത്തരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇമ്രാനും കരീനയും 18-20 ദിവസം നീണ്ടുനിന്ന റിഹേഴ്‌സല്‍ നടത്തിയിരുന്നു എന്നും കേള്‍ക്കുന്നു. വിവാഹ ശേഷം അഭിനയിക്കുന്ന ചിത്രത്തില്‍ പുതിയ രൂപം കൈവരിക്കാന്‍ കഠിന ശ്രമത്തിലാണത്രേ കരീന. അതിനായി നിത്യവും യോഗ ചെയ്യുന്നുണ്ട്‌. പണ്ട്‌ ഞാന്‍ നിത്യവും യോഗ ചെയ്‌തിരുന്നു.പിന്നീടു ചെറിയ ഇടവേള വന്നു. ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്‌. അതിന്റെ മാറ്റങ്ങള്‍ എനിക്കു തന്നെ അറിയാന്‍ പറ്റുന്നുണ്ട്‌. കരീന വ്യക്തമാക്കുന്നു.