
തെന്നിന്ത്യന്‍ താര സുന്ദരി അമലപോള്‍ ബോളിവുഡില്‍
അരങ്ങേറ്റം കുറിക്കുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ
ചിത്രത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റം. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം.
അമലയുടെ നായകനായി എത്തുന്നത് അര്ജുന് രാംപാല്‍ ആണ്. ഒക്ടോബറില്‍ ചിത്രത്തിന്റെ
ഷൂട്ടിങ് ആരംഭിക്കും. ബോളിവുഡില്‍ നിന്നു മികച്ച ഓഫറുകള്‍ അമലയെ തേടി
എത്താറുണ്ടായിരുന്നുവെങ്കിലും മികച്ച കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു
താരസുന്ദരി. തമിഴില്‍ അമലയുടെ പ്രകടനം കണ്ടു ബോധ്യപ്പെട്ടാണ് നരേഷ് മല്‍ഹോത്ര
നടിയെ തേടി എത്തിയത്. ബോളിവുഡില്‍നിന്നു പല ആളുകളും തന്നെ സമീപിച്ചിട്ടുണ്ടെന്നും
ചിത്രത്തില്‍ ബിക്കിനി ധരിക്കാന്‍ തയാറാണോ എന്നു ചോദിക്കുമായിരുന്നുവെന്നും നടി
പറയുന്നു. പക്ഷേ അതല്ലാതെ വേറെ എന്താണ് എന്റെ റോളെന്നു ഞാന്‍ തിരിച്ചും
ചോദിച്ചിട്ടുണ്ടെന്നു നടി വ്യക്തമാക്കി. തനിക്ക് ആത്മവിശ്വാസമുണ്ടെന്നും
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ സന്തേഷമാണ് ഉള്ളതെന്നും നടി
കൂട്ടിച്ചേര്‍ത്തു.