Breaking News

Trending right now:
Description
 
Jul 25, 2018

എന്റെ ഗതി ഇനിയൊരമ്മയ്‌ക്കും ഉണ്ടാകരുത്‌: പ്രഭാവതിയമ്മ

image തിരുവനന്തപുരത്ത്‌ പൊലീസ്‌ കസ്റ്റഡിയില്‍ ഉദയകുമാര്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ചുപൊലീസുകാര്‍ കുറ്റക്കാരനാണെന്നു സിബിഐ പ്രഖ്യാപിച്ചത്‌ കേട്ട്‌ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ കോടതിക്കു പുറത്തു ഇങ്ങനെ പ്രതികരിച്ചു- എന്റെ ഗതി ഇനിയൊരമ്മയ്‌ക്കും ഉണ്ടാകരുത്‌. 13വര്‍ഷത്തെ നിയമപോരാട്ടം വേണ്ടിവന്നു കൊലക്കുറ്റം തെളിയാന്‍. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപനംവന്ന സെപ്‌റ്റംബര്‍ 27നു ഉച്ചകഴിഞ്ഞ്‌ മോഷണക്കേസിലെ പ്രതിക്കൊപ്പമാണ്‌ ഉദയകുമാറിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു ക്രൂരമായി മര്‍ദിച്ചത്‌. ആക്രിക്കടയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഉദയകുമാര്‍ ബോണസായി കിട്ടിയ പണവുമായി അമ്മയ്‌ക്ക്‌ ഓണക്കോടി വാങ്ങാനാണ്‌ ശ്രീകണ്‌ഠപുരം പാര്‍ക്കില്‍ എത്തിയത്‌. കയ്യിലുണ്ടായിരുന്ന പണം കളവുമൊതലായിരുന്നുവെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടുത്തം. ഓണക്കോടി വാങ്ങാന്‍ പോയ മകന്‌ അത്താഴമൊരുക്കി കാത്തിരിക്കുകയായിരുന്നു ഈ സമയം പ്രഭാവതിയമ്മ. പിന്നീട്‌ മകനെ കാണുന്നത്‌ മോര്‍ച്ചറി തണുപ്പില്‍ വെള്ളപുതച്ചു കിടക്കുന്ന നിലയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഹൃദയവേദനയ്‌ക്കും കണ്ണീരിനുമാണ്‌ ഇന്നലെ ഉത്തരം ലഭിച്ചത്‌. സത്യത്തിന്റെ വിജയമാണിത്‌. പ്രതികളായ പൊലീസുകാര്‍ക്ക്‌ കടുത്തശിക്ഷ നല്‍കണം. കോടതിയെ തനിക്കു വിശ്വാസമുണ്ടെന്നും പ്രഭാവതിയമ്മ പ്രതികരിച്ചു.