Breaking News

Trending right now:
Description
 
Jul 25, 2018

മുണ്ടാറില്‍ വള്ളംമറിഞ്ഞു കാണാതായ മാധ്യമപ്രവര്‍ത്തരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

image വെള്ളപ്പൊക്ക ദുരിതങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു മടങ്ങുന്നതിനിടെ മുണ്ടാറിനു സമീപം കോട്ടയം-വൈക്കം കനാലില്‍ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസ്‌ ചാനല്‍ തലയോലപ്പറമ്പിലെ പ്രാദേശിക ലേഖകന്‍ മാന്നാര്‍ പാട്ടശേരില്‍ കെ.സജി (മെഗാസ്‌ സജി-47), തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ സ്വദേശി ബിപിന്‍ ബാബു (27) എന്നിവരുടെ മൃതദേഹങ്ങളാണ്‌ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ ഫയര്‍ഫോഴ്‌സ്‌ സംഘം കണ്ടെത്തിയത്‌. സജിയുടെ മൃതദേഹം രാവിലെയും ബിപിന്റെ മൃതദേഹം രാത്രി ഏഴുമണിയോടെയും കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ ചാനല്‍സംഘത്തിലെ നാലുപേരും വള്ളം തുഴഞ്ഞയാളും അപകടത്തില്‍പെട്ടത്‌. മാതൃഭൂമി ന്യൂസ്‌ കോട്ടയം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍ (28), തിരുവല്ല ബ്യൂറോയിലെ കാമറമാന്‍ അഭിലാഷ്‌ എസ്‌.നായര്‍ (26), വള്ളം തുഴഞ്ഞ മുണ്ടാര്‍സ്വദേശി അഭിലാഷ്‌ (40) എന്നിവരെ നാട്ടുകാരാണ്‌ രക്ഷപ്പെടുത്തിയത്‌. കാണാതായ സജി, ബിപിന്‍ എന്നിവര്‍ക്കുവേണ്ടി തിങ്കളാഴ്‌ച രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു.